ksu

തിരുവനന്തപുരം: കേരള സർവകാലാശാലയിലെ അനധികൃത മാർക്കുദാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നിവരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

എൻ.എസ്.യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ, സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, ഷബിൻ ആഷിം, അജിൻ ദേവ്, അമിത് തിലക്, വി.പി. വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.