
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ 80 ചിത്രങ്ങൾ. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യൻ സിനിമ, ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിൽ 50 ഓളം ചിത്രങ്ങളും. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
10 ന് തിരുവനന്തപുരത്താണ് മേളയുടെ തുടക്കം. ഒടുക്കം മാർച്ച് 5 ന് പാലക്കാട്ടും. തിരുവനന്തപുരത്ത് ടാഗോർ തിയേറ്റർ,കൈരളി ,ശ്രീ,നിള ,കലാഭവൻ,നിശാഗന്ധി എന്നിവിടങ്ങളിലാണ് പ്രദർശനം.
മേളയ്ക്ക് എത്തുന്നവർക്ക് ടാഗോർ തിയേറ്ററിൽ 8,9,10 തീയതികളിൽ സൗജന്യമായി ആന്റിജൻ ടെസ്റ്റ് നടത്തും. ഫെസ്റ്റിവൽ പാസുകളുടെയും കിറ്റുകളുടെയും വിതരണം 8 ന് തുടങ്ങും. കൊച്ചിയിൽ ഫെബ്രുവരി 17മുതൽ 21വരെയും തലശേരിയിൽ ഫെബ്രുവരി 23മുതൽ 27വരെയും പാലക്കാട് മാർച്ച്1മുതൽ 5വരെയുമാണ് മേള.