
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടി. ഇന്നലെ 84,007 സാമ്പിളുകൾ പരിശോധിച്ചു. 6102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധന കുറയുന്നുവെന്ന് കേന്ദ്രസംഘം കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് പരിശോധന വർദ്ധിപ്പിച്ചത്. ഇത്രയും പരിശോധന നടത്തിയത് ആദ്യം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആണ്.
17 മരണങ്ങളും സ്ഥിരീകരിച്ചു. 45 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 6341 പേരുടെ ഫലം നെഗറ്റീവായി. 68,857 പേരാണ് ചികിത്സയിലുള്ളത്. 2,14,980 പേർ നിരീക്ഷണത്തിലും.