
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ എം. ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ. ഉമർ തറമേൽ.
നിനിതയെ അഭിമുഖം നടത്തിയ സമിതിയിൽ ഭാഷാവിദഗ്ധനെന്ന നിലയിൽ പങ്കെടുത്തയാളായിരുന്നു ഡോ. ഉമർ തറമേൽ. കാലിക്കറ്റ് സർവകലാശാലയിലെ മലയാള കേരള പഠനവകുപ്പിൽ പ്രൊഫസറാണ് അദ്ദേഹം. റാങ്ക് ലിസ്റ്റ് ശീർഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും, ഇനി മേലിൽ സബ്ജക്ട് എക്സ്പർട്ടായി നിയമന പ്രക്രിയകളിൽ പങ്കെടുക്കാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇനി 'സബ്‌ജക്ട് എക്സ്‌പെർട്ട്' പണിക്കില്ലെന്നും അദ്ദേഹം കുറിച്ചു.