check-post

പാറശാല: തമിഴ്‌നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തന്നതിനും മായം കലർത്തിയ പാൽ കേരളത്തിലേക്ക് എത്തുന്നത് തടയുന്നതിനുമായി പാറശാല കാരളിയിൽ സ്ഥാപിച്ച പാൽ പരിശോധന ചെക്പോസ്റ്റ് മന്ത്രി അഡ്വ. കെ. രാജു ഉദ്‌ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത സ്വാഗതം പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഡയറക്ടർമിനി രവീന്ദ്രനാഥ്‌ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ, ടി.ആർ.സി.എം.പി.യു ചെയർമാൻ കല്ലട രമേശ്, ടി.ആർ.സി.എം.പി.യു മെമ്പർ എസ്.അയ്യപ്പൻ നായർ, ജോജി,ആർ.ബിജു, വിനിതകുമാരി,അനിതാറാണി,സുനിൽ തുടങ്ങിയവർ സംസാരിച്ചു.