pinarayi-vijayan

തിരുവനന്തപുരം: റിസർവ് ബാങ്കുമായി സഹകരിച്ച് സൈബർഡോം നടത്തിയ ഇടപെടലിലൂടെ ഓൺലൈൻ ബാങ്ക് തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിയോളം രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. മൊബൈൽ ആപ്പ് വഴി വായ്പകൾ നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടാൻ സി.ബി.ഐ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നും സൈബർ ഡോമിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 180 പേരെയാണ് വിവിധ ജില്ലകളിൽ നിന്നായി സൈബർ ഡോമിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ടെക്‌നോപാർക്കിനു സമീപമാണ് ആധുനിക സൗകര്യത്തോടെ അഞ്ചു നിലകളിലായി സൈബർഡോമിന് ആസ്ഥാനമന്ദിരം പണിയുന്നത്.