
വർക്കല : പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ വർക്കല താലൂക്കിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തി. കൊവിഡിന് മുൻപുതന്നെ ആരംഭിച്ച തയ്യൽ പരിശീലനം പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
അനിൽ കോവിലകത്തിന്റെ നേതൃത്വത്തിലാണ് ക്ളാസുകൾ നടന്നിരുന്നത്. പ്രവാസി വിശ്വകർമ്മ ഐക്യവേദി ജനറൽ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ശരിയായ രീതിയിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. വർക്കല താലൂക്ക് പ്രസിഡന്റ് സുരേഷ് ആശാരി അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി സുനിൽ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. അനിൽ കോവിലകം, കോ-ഓർഡിനേറ്റർ രമ്യ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് ആശാരിക്കും രമ്യക്കും ഉപഹാരങ്ങൾ ഡോ. ബി. രാധാകൃഷ്ണൻ സമ്മാനിച്ചു. ജില്ലാ ട്രഷറർ ഷിബു കൃതജ്ഞത പറഞ്ഞു. വർക്കല താലൂക്കിലെ എല്ലാ കൺവീനർമാരും ജോയിൻ കൺവീനർമാരും ചടങ്ങിൽ പങ്കെടുത്തു.