salary

തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും നാല് ഗഡു ക്ഷാമബത്ത അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇത് ഏപ്രിൽ മുതൽ ലഭിക്കും.

ആകെ 16% ക്ഷാമബത്തയാണ് അനുവദിച്ചത്. ഇതിൽ 2019 ജനുവരി 1ലെ മൂന്നും , 2019 ജൂലായ് ഒന്നിലെ അഞ്ചും ശതമാനം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചിരുന്നു. 2020 ജനുവരി ഒന്നിലെയും, 2020 ജൂലായി ഒന്നിലെയും 4 ശതമാനം വീതം ക്ഷാമബത്തകളാണ് പുതുതായി അനുവദിച്ചത്. പുതിയ അടിസ്ഥാന ശമ്പളത്തിൽ 8% ക്ഷാമബത്തയാണു വരേണ്ടതെങ്കിലും ഇതു നിശ്ചയിക്കുന്ന ഫോർമുലയിലെ മാറ്റം കാരണം 7 ശതമാനമേ ലഭിക്കൂ. കുടിശിക പി.എഫിൽ ലയിപ്പിക്കും