ring

കിളിമാനൂർ: വിരലുകളിൽ ഊരാനാകാത്ത വിധം കുടങ്ങിപ്പോയ മോതിരങ്ങൾ ഉൗരി നൽകി യുവാവിന് ആറ്റിങ്ങൽ ഫയർഫോഴ്സ് ജീവനക്കാർ തുണയായി.

കിളിമാനൂർ പോങ്ങനാട് പ്രദീപ് മന്ദിരത്തിൽ ടി. പ്രദീപ് കുമാറ് അലർജി കാരണം രണ്ട് കൈകളും നീരു വന്നതോടെ മോതിരങ്ങൾ കുടുങ്ങി ഊരാൻ പറ്റാത്ത സ്ഥിതിയായത്. നീർക്കെട്ടായതോടെ പ്രദീപ്കുമാറിന്റെ വിരലുകളിൽ ശക്തമായ വേദനയും തുടങ്ങി. തുടർന്ന് വ്യാഴാഴ്ച രാത്രി 7മണിയോടെ പ്രദീപ്കുമാർ ആറ്റിങ്ങൽ ഫയർഫോഴസിൽ എത്തുകയായിരുന്നു. സീനിയർ ഫയർ ഓഫീസർ സി.ആർ. ചന്ദ്രമോഹൻ, ഫയർ ഓഫീസർമാരായ കെ. ശ്രീരൂപ്, സജി.എസ്. നായർ, ഉജേഷ് എന്നിവർ ചേർന്ന് പരിക്കുകളൊന്നും കൂടാതെ മോതിരങ്ങൾ രണ്ടും ഊരിമാറ്റുക​യായിരുന്നു.