priya

ചെക്ക് ഫെബ്രുവരി 26ന്

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ആദ്യ ചിത്രമായ ഒരു അഡാറ് ലവിലൂടെ
ഒരുപാട് ആരാധകരെ സ്വന്തമാക്കിയ പ്രിയാവാര്യർ ഭാഗ്യം തേടി തെലുങ്കിൽ. പ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ ചെക്ക് ഫെബ്രുവരി 26ന് ലോകവ്യാപകമായി റിലീസിനൊരുങ്ങുമ്പോൾ തെലുങ്ക് പ്രേക്ഷകരുടെയും മാദ്ധ്യമങ്ങളുടെയുമെല്ലാം കണ്ണുകൾ പ്രിയയിലാണ്. ദേശീയ അവാർഡ് ജേതാവായ ചന്ദ്രശേഖർ യെലേട്ടി സംവിധാനം ചെയ്യുന്ന ജയിൽ ഡ്രാമയായ ചെക്കിൽ മുൻനിര യുവതാരം നിഥിനാണ് പ്രിയയുടെ നായകൻ രാകുൽപ്രീത് സിംഗാണ് മറ്റൊരു നായിക.