
കല്ലമ്പലം: പകൽക്കുറി ഹയർസെക്കൻഡറി സ്കൂളിന് നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വി. ജോയി എം.എൽ.എ ശിലാഫലക അനാഛാദനം നടത്തും.
പുതിയ കെട്ടിടത്തിന് ആകെ 7 മുറികളാണുള്ളത്. 900 ചതുരശ്ര അടിവീതം വലുപ്പമുള്ള നാല് ക്ലാസ് മുറികളും, ഫിസിക്സ്, കെമസ്ട്രി ലാബ് റൂമുകളും പ്രിൻസിപ്പൽ ഓഫീസുമാണ് ഇനി ഈ കെട്ടിടത്തിൽ പ്രവർത്തിക്കുക. ഉദ്ഘാടനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാൻ ജില്ലാപഞ്ചായത്തംഗം ടി. ബേബിസുധ, ജനറൽ കൺവീനർ വി. സോമശേഖരൻ നായർ എന്നിവരാണ് അംഗങ്ങൾ.