pic

കഴിഞ്ഞ ഏഴ് വർഷമായി നടിയും മോഡലുമായ മുക്ത ഗോഡ്‌സെയും നടൻ രാഹുലും അഗാതമായ പ്രണയത്തിലാണ്. ഇവരുടെ പ്രണയം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അതിനു പ്രധാന കാരണം ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. മുക്തയെക്കാളും പതിനാലു വയസ് കൂടുതലാണ് രാഹുലിന്. ഇപ്പോൾ ഇതാ ആദ്യമായി തങ്ങളുടെ പ്രായ വ്യത്യാസത്തെ പറ്റിയും മനസ് തുറക്കുകയാണ് മുക്ത. പ്രണയത്തിലായിരിക്കുമ്പോൾ പ്രണയിക്കുക മാത്രമാണ് ചെയ്യുക. ആ സമയത്ത് പ്രായം ഒരു പ്രശ്നമേ ആവില്ല. രാഹുലിനു തന്നെക്കാളും പതിനാലു വയസ് കൂടുതൽ ഉണ്ടാകാം. പക്ഷേ പ്രായം വെറും അക്കം മാത്രമാണ് എന്ന് മുക്ത കൂട്ടിച്ചേർത്തു. 2013ൽ ഒരു വിവാഹ ചടങ്ങിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ശേഷം ഏറെ നാളായി ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമായി. എന്നാൽ പിന്നീട് ഞങ്ങൾ പ്രണയത്തിലാണെന്ന് തിരിച്ചറിയുകയും ചെയ്തുവെന്ന് താരം പറഞ്ഞു. "എന്റെ കാഴ്ചപ്പാടിൽ പ്രണയം എന്ന് പറയുന്നത് ഒരു ഷോപ്പിംഗ് അല്ല. മാർക്കറ്റിൽ ചെന്ന് ഒരു ചുവന്ന ബാഗ് വേണമെന്ന് പറയുന്നത് പോലെ. പ്രണയം സമ്മതിക്കുകയാണ്..." ഒരാളോട് പ്രണയം തോന്നിയാൽ പിന്നെ മറ്റ് കാര്യങ്ങൾ അത്ര കാര്യമായിരിക്കില്ല എന്ന് മുക്ത പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ഇരുവരും പ്രണയത്തെ കുറിച്ച് തുറന്നു പറയാറുണ്ട്. അടുത്തിടെയാണ് ഇവർ പ്രണയത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചത്.