
ആറ്റിങ്ങൽ: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരി ജംഗ്ഷനിൽ പ്രതിഷേധ സായാഹ്ന സംഗമം നടന്നു. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്ഘാടനം ചെയ്‌തു. എ.എൽ. നസീർബാബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ.എം. മുഹസീൻ, ഡി. മോഹൻ ദാസ്, ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി. ബാബു, മുഹമ്മദ് റാഫി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു, പ്രസിഡന്റ് വിനീത് കരിച്ചിയിൽ, ആറ്റിങ്ങൽ ശ്യാം, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ആന്റസ് എന്നിവർ നേതൃത്വം നൽകി.