thomas

തോമസ് സെബാസ്റ്റ്യന്റെ

സംഗീത ആൽബം

മമ്മൂട്ടി നായകനായ മായാ ബസാർ, കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാപ്യാരി, ധ്യാൻ ശ്രീനിവാസൻ നായകനായ ഗൂഢാലോചന എന്നീ ചിത്രങ്ങളുടെ സംവിധായകനായ തോമസ് സെബാസ്റ്റ്യൻ ഒരുക്കിയ സംഗീത ആൽബമായ കേരളം - ദ സിഗ്നേച്ചർ ഒഫ് ഗോഡ് സരിഗമ യൂ ട്യൂബ് ചാനൽ പുറത്തിറക്കി. കേരളത്തിന്റെ വ്യത്യസ്തമാർന്ന പ്രകൃതിയും കലാരൂപങ്ങളും മുൻനിറുത്തി ഒരുക്കിയിരിക്കുന്ന ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ശ്രീരാജ് സഹജനും അഷിത അജിത്തുമാണ്. വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് മിഥുൻ നാരായണൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ലീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീലാദേവിഅമ്മ, ഭവാനിഅമ്മ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന കേരളം - ദ സിഗ്നേച്ചർ ഒഫ് ഗോഡിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനീഷ‌്‌ലാലാണ്. എഡിറ്റിംഗ് : റെക്‌സൺ ജോസഫ്.