diana

പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെന്റി ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിലെത്തുന്നു. ബോബി - സഞ്ജയിന്റെ രചനയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഡയാന പെന്റിയുടെ മലയാളം അരങ്ങേറ്റം.

2012-ൽ കോക്ക് ടെയ്‌ൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഡയാന പെന്റി തുടർന്ന് ഹാപ്പി ബാഗ് ജായേഗി, ലക്‌നൗ സെൻട്രൽ, പരമാണു -ദ സ്റ്റോറി ഒഫ് പൊക്രാൻ, ഹാപ്പി ഫിർ ബാഗ് ജായേഗി, ഖാൻദാനി ഷഫഖാനാ, ശിദ്ദത് - ജേർണി ബിയോണ്ട് ലവ് എന്നീ ബോളിവുഡ് ചിത്രങ്ങളിലും നായികയായി.ചിത്രത്തിൽ മനോജ്. കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും വേഷമിടുന്നുണ്ട്.

സൂപ്പർഹിറ്റ് തമിഴ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. അസ്‌ലം പുരയിലാണ് ഛായാഗ്രഹണം.