
ബാലരാമപുരം:ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷൻ മെമ്പർ ഭഗത് റൂഫസ് തന്റെ ആദ്യ ഓണറേറിയമായ 9600 രൂപ ക്യാൻസർ രോഗിക്ക് നൽകി.പള്ളിച്ചൽ പഞ്ചായത്തിലെ മൊട്ടമൂട് പതിനെട്ടാം വാർഡിലെ സനൽകുമാറിന്റെ ഭാര്യ അർബുദബാധിതയായ രേഷ്മക്ക് കൈമാറിയാണ് ജില്ലാ മെമ്പർ മാതൃക കാട്ടിയത്.ഫാദർ ബിജുകുമാർ, കേരള എൻ.ജി.ഒ സെന്റെർ സംസ്ഥാന സെക്രട്ടറി ബിന്ദുലാൽ ചിറമേൽ, എൽ.ജെ.ഡി കോവളം മണ്ഡലം പ്രസിഡന്റ് വിജയകുമാരൻ നായർ, വാർഡ് മെമ്പർ ഗീത, അഖിൽ ദേവ് എന്നിവർ സംബന്ധിച്ചു.