mulla

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല വിഷയം ഉയർന്നുവന്ന ഘട്ടങ്ങളിലെല്ലാം കോൺഗ്രസ് വിശ്വാസികൾക്ക് നൽകിയ ഉറപ്പാണിത്. ഈ വിഷയത്തിൽ പ്രതികരിക്കരുതെന്നാണ് അണികൾക്ക് സി.പി.എം സെക്രട്ടേറിയറ്റ് നൽകിയ നിർദ്ദേശം.

സുപ്രീംകോടതി പരിഗണിക്കുന്ന വിഷയമായതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. ഇത് തെറ്റാണ്. ഭരണഘടനാ വിദഗ്ദ്ധരും നിയമജ്ഞരും ഈ വിഷയത്തിൽ നിയമനിർമ്മാണത്തിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇത് കോൺഗ്രസ് പഠിച്ചാണ് നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചതും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതും. നിയമനിർമ്മാണം എപ്പോൾ കൊണ്ടുവരാനാകുമെന്ന് അറിയില്ലെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നദ്ദയുടെ പ്രതികരണം വിശ്വാസികളോടുള്ള വഞ്ചനയാണ്.