naraayani

ആലപ്പുഴ: 1962ൽ പത്രാധിപർ കെ. സുകുമാരനിൽ നിന്ന് നേരിട്ട് കേരളകൗമുദി ഏജൻസി എടുത്ത തലവടി കളങ്ങര ചിറയിൽ സി.വി കുഞ്ഞുപണിക്കരുടെ ഭാര്യയും അദ്ധ്യാപികയുമായ വി.കെ. നാരായണി (91) നിര്യാതയായി. നിലവിൽ കേരളകൗമുദി തലവടി ഏജന്റായിരുന്നു.

1959ലെ സ്കൂൾ അടപ്പ് പ്രക്ഷോഭത്തിനെതിരെ പോരാടി അടച്ചിട്ട മിത്രക്കരി സ്കൂൾ തുറന്ന് പ്രവർത്തിപ്പിച്ച വ്യക്തിയാണ് നാരായണി. സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു. മിത്രക്കരി എൽ.പി.എസ്, ചങ്ങംകരി യു.പി.എസ്, ചങ്ങരം യു.പി.എസ്, തലവടി എൽ.പി.എസ്, തലവടി ന്യൂ എൽ.പി.എസ് എന്നിവിടങ്ങളിൽ അദ്ധ്യാപികയായിരുന്നു. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സി.കെ. രാജൻ (മുൻ പഞ്ചായത്ത് മെമ്പർ, കേരളകൗമുദി ഏജന്റ്), സി.കെ. ബോധാനന്ദൻ (തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ മുൻ ജനറൽ സെക്രട്ടറി), സി.കെ. സത്യദേവൻ, സി.കെ. പ്രസന്നകുമാർ, സി.കെ. പത്മകുമാർ, പരേതനായ സി.കെ. സുഗതൻ. മരുമക്കൾ: കെ.ആർ. രമണി (നഴ്സ്, യു പി), ഗിരിജ, ലേഖ, രേഖ, സുധ.