തിരുവനന്തപുരം: ചലച്ചിത്ര മേളയിലെത്തുന്നവർക്കുള്ള കൊവിഡ് ആന്റിജൻ ടെസ്റ്റ് 8 മുതൽ ആരംഭിക്കും. മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് പരിശോധന. ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ, വോളന്റിയർമാർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്കാണ് ടെസ്റ്റിനുള്ള സൗകര്യം. 8,9,10 തീയതികളിൽ തുടരും. പരിശോധന സൗജന്യമാണ്. രജിസ്റ്റർ ചെയ്ത എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നടത്തേണ്ട തീയതിയും വിശദാംശങ്ങളും അടങ്ങുന്ന സന്ദേശം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളിൽ എസ്.എം.എസായി അറിയിക്കും. മണിക്കൂറിൽ 150 പേർക്ക് കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും പ്രതിനിധികൾ അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് ടെസ്റ്റിന് വിധേയമാകണമെന്നും അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.