
തിരുവനന്തപുരം:പരാതി പരിഹാര അദാലത്തിൽ പങ്കെടുത്ത മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . മന്ത്രി കെ.രാജുവിന് ഇന്നലെ നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 ന് കൊല്ലം പുനലൂരിൽ നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടി അമ്മ എന്നിവർക്കൊപ്പം പങ്കെടുത്തിരുന്നു. അദാലത്തിന് പിറ്റേദിവസമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്.
5610 കൊവിഡ് കേസുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 5610 പേർ കൊവിഡ് ബാധിതരായി. 5131 പേർ സമ്പർക്കരോഗികളാണ്. 350 പേരുടെ ഉറവിടം വ്യക്തമല്ല. 28 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. 6.10 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 6653 പേർ രോഗമുക്തരായി. 2,15,653 പേരാണ് നിരീക്ഷണത്തിലുള്ളത്.