
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജൻ. സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നില്ല. പിൻവാതിലിലൂടെ വന്ന ചിലരാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത്. പി.എസ്.സിക്ക് നിയമനം വിടാത്ത സ്ഥാപനങ്ങളിലെ ആളുകളെയാണ് സ്ഥിരപ്പെടുത്തുന്നത്. 15 വർഷമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ പറ്റുമോ? യോഗ്യതയുണ്ടെങ്കിൽ എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകിയാൽ എന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു.