
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് വ്യക്തിഗത വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത് പരിഗണിക്കും. നിലവിൽ കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത് നൽകുന്നത്. ഭിന്നശേഷിക്കാരുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ സംവരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കും. പൊതു കെട്ടിടനിർമാണങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും. ഭിന്നശേഷിക്കാർക്ക് സഹായം, മരുന്നുകൾ തുടങ്ങിയവ എത്തിക്കാൻ പഞ്ചായത്ത് തലത്തിൽ സന്നദ്ധപ്രവർത്തകരുടെ സേവനം ഉറപ്പാക്കും. കലോത്സവങ്ങൾക്കൊപ്പം സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും കലോത്സവങ്ങളും കായികമേളകളും നടത്തുന്നത് പരിഗണനയിലുണ്ട്.
സംവാദത്തിൽ പങ്കെടുത്ത ഭിന്നശേഷിക്കാരായ പ്രണവ്, സ്വപ്ന അഗസ്റ്റിൻ, സനോജ് നടയിൽ എന്നിവർ വരച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ അവർ നേരിട്ട് അദ്ദേഹത്തിന് ചടങ്ങിൽ കൈമാറി.