dyfi

തിരുവനന്തപുരം നിയമനം പി.എസ്.സിക്ക് വിടാത്ത സ്ഥാപനങ്ങളിലെ 10 വർഷത്തിലധികം സർവീസുള്ളവരെയാണ് സർക്കാർ സ്ഥിരപ്പെടുത്തുന്നതെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് മാനുഷികമായി കാണണം. ഉമ്മൻചാണ്ടി സർക്കാർ പിരിച്ചുവിടാത്തവരാണിവർ. എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിലെ വിവാദം ശുദ്ധ അസംബന്ധമാണ്.

കേരളം അപമാനഭാരത്താൽ തലകുനിക്കുന്ന പ്രസ്താവനയാണ് കെ.സുധാകരൻ നടത്തിയത്. കെ.പി.സി.സിയോ എ.ഐ.സി.സിയോ തിരുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സുധാകരന്റെ പ്രസ്‌താവന തെറ്റാണെന്ന് പറഞ്ഞ ഷാനിമോൾ ഉസ്മാനെ കോൺഗ്രസിലെ പ്രബലന്മാർ ആക്രമിച്ചു. കഴിഞ്ഞദിവസം അപലപിച്ച രമേശ് ചെന്നിത്തല പിറ്റേന്ന് മാറ്റിപ്പറഞ്ഞു. സുധാകരന്റെ പിന്നിലുള്ള ആർ.എസ്.എസിനെ കണ്ടാണ് പിന്മാറ്റം. യൂത്ത് ലീഗ്‌നേതാക്കളുടെ സ്വത്ത് അന്വേഷിക്കണമെന്നും റഹീം ആവശ്യപ്പെട്ടു. ഇടത് സർക്കാരിന്റെ തുടർ ഭരണത്തിനായി പ്രചാരണം തുടങ്ങും. 13, 14 തീയതികളിൽ യുവജനസമ്പർക്ക പരിപാടി നടത്തും.