
തിരുവനന്തപുരം: പ്രതിപക്ഷം ഉയർത്തിയ നിയമന വിവാദത്തിനും പിൻവാതിൽ നിയമന ആരോപണങ്ങൾക്കും പി.എസ്.സി.നിയമനങ്ങളുടെ കണക്കും തൊഴിലവസങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാരിന്റെ വൻ മുന്നേറ്റവും എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി.
മുൻ എം.പി. എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപത്തെ കുറിച്ചുള്ള ചോദ്യത്തിന് സർവ്വകലാശാല തന്നെ വ്യക്തമായ വിശദീകരണം നൽകിയതിനാൽ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ ഉറപ്പാക്കാ ൻ കഴിഞ്ഞ അഞ്ച് വർഷം വൻമുന്നേറ്റംനടത്താൻ കഴിഞ്ഞ െന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഡിസംബർ വരെ 1,55,544 പേർക്ക് പി.എസ്.സി.നിയമനം നൽകി. മുൻ സർക്കാർ അഡ്വൈസ് മെമ്മോ നൽകിയ 4031കണ്ടക്ടർമാരുടെ നിയമനം ഉൾപ്പെടെയാണിത്. മുൻ സർക്കാർ 1,50,355 പേർക്കാണ് പി.എസ്.സി നിയമനം നൽകിയത്. മുൻസർക്കാർ 3113റാങ്ക് ലിസ്റ്റുകൾ ഇ റക്കിയപ്പോൾ ഇൗ സർക്കാർ 4012എണ്ണം ഇ റക്കി . കൊവിഡ് കണക്കിലെടുത്ത് 493 ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടി. പട്ടികവർഗ പ്രാതിനിധ്യം ഉറപ്പാക്കാൻ പി.എസ്.സി വീടുകളിൽ ചെന്ന് അപേക്ഷ സ്വീകരിച്ച് നിയമനം നടത്തുന്ന റിക്രൂട്ട്മെന്റ് പ്രക്രിയ നടപ്പാക്കി.
ഇതുവരെ 27,000 സ്ഥിരം തസ്തികകൾഉൾപ്പെടെ 44,000 തസ്തികകൾ സൃഷ്ടിച്ചു . കമ്പനി, ബോർഡ്, കോർപ്പറേഷൻ തുടങ്ങി 52 സ്ഥാപനങ്ങളിൽ നിയമനം പിഎസ്.സിക്ക് വിട്ടു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 51,707 പേർക്ക് താൽക്കാലിക നിയമനം നൽകി . സ്റ്റാർട്ടപ്പുകൾ 300ൽ നിന്ന് 2900 ആയി. 57,000ചതുരശ്ര അടിയായിരുന്ന പശ്ചാത്തല സൗകര്യം നാല് ലക്ഷം ചതുരശ്ര അടിയായി ഉയർന്നു.
ഐ. ടി മേഖലയിൽ 52.44 ലക്ഷം ചതു രശ്ര അടി തൊഴിലിടം സൃഷ്ടിച്ചു.ചെറുകിട വ്യവസായ മേഖലയിൽ ഒന്നരലക്ഷം തൊഴിലവസരങ്ങളുണ്ടാക്കി. ആദ്യ 100 ദിന പരിപാടിയിൽ 1,16,440 തൊഴിലവസരങ്ങൾ സൃഷ്ടിച്ചെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാർ പ്രോട്ടോക്കോൾ ലംഘിച്ചില്ല: മുഖ്യമന്ത്രി
പ്രതിപക്ഷനേതാവിനെ എടുത്ത് പൊക്കുന്നു
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന പേരിൽ ആരോഗ്യ മന്ത്രിയെ ഇകഴ്ത്തി കാണിക്കാൻ ശ്രമം നടക്കുന്നുവെന്നും അദാലത്തുകളിൽ മന്ത്രിമാർ കൊവിഡ് പ്രൊട്ടോക്കോൾ ലംഘിക്കാൻ നേതൃത്വം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ അദാലത്തിൽ അകലം പാലിക്കുന്നുണ്ട്. ജില്ലകൾ തോറും നടക്കുന്ന അദാലത്തുകളിൽ ആളുകൾ വന്നിരിക്കുന്നത് കസേരകളിലാണ്. ദൂരെ നിന്ന് എടുക്കുന്ന ചിത്രങ്ങളിൽ ഒരു കൂട്ടമായി തോന്നും.
അതേസമയം പരിപാടിക്കിടെ പ്രതിപക്ഷ നേതാവിനെ എടുത്തുകൊണ്ടുപോയത് എന്ത് മാതൃകയാണ് നൽകുന്നത്. എല്ലാവരും ചേർന്ന് ഒരാളെ പൊക്കുന്നു. എന്റെ സമ്മതമില്ലാതെ എന്നെ പൊക്കുമോ ? അത് നൽകുന്ന സന്ദേശമെന്താണ്? അതാരും ചർച്ച ചെയ്യുന്നില്ല.
വാക്സിനേഷൻ :
രണ്ടാം ഘട്ടം അടുത്ത ആഴ്ച
തിരുവനന്തപുരം : കൊവിഡ് വാക്സിനേഷന്റെ ആദ്യഘട്ടം ആരോഗ്യപ്രവർത്തകരിൽ പുരോഗമിക്കുകയാണെന്നും ഉടൻ ഇത് പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത ആഴ്ച മുതൽ രണ്ടാം ഘട്ടമായി മറ്റ് മുൻനിര പ്രവർത്തകർക്കും വാക്സിനേഷൻ നൽകും. അതിന് പിന്നാലെ പൊതുജനങ്ങളുടെ ഇടയിൽ വാക്സിനേഷൻ ആരംഭിക്കാൻ സാധിക്കും. 50 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് മൂന്നാം ഘട്ടത്തിൽ വാക്സിൻ നൽകുക. സംസ്ഥാനത്ത് ഇതുവരെ 2,90,112 ആരോഗ്യപ്രർത്തകർ വാക്സിൻ സ്വീകരിച്ചു.
റൂം ക്വാറന്റൈനിൽ വീഴ്ച, കൊവിഡ് വീടുകളിൽ വ്യാപകം
തിരുവനന്തപുരം: രോഗബാധിതർ റൂം ക്വാറന്റൈൻ പാലിക്കുന്നതിലുണ്ടാകുന്ന വീഴ്ച കുടുംബാംഗങ്ങൾക്കിടയിൽ കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകരുത്. വാഹനങ്ങൾ, ഓഫീസുകൾ, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് കൊവിഡ് അതിവേഗം പകരുന്നത്. അതിനാൽ നിരത്തുകളിലേതിനേക്കാൾ അത്തരം സ്ഥലങ്ങളിലാണ് ജാഗ്രത കാണിക്കേണ്ടത്. തുറസായ പൊതുസ്ഥലങ്ങളിൽ മാസ്കുകൾ ധരിക്കുകയും, ഓഫീസുകളിൽ ഒഴിവാക്കുകയും ചെയ്യുന്നു. ഒരു തവണ കൊവിഡ് വന്നു മാറിയ കുട്ടികളിൽ രോഗലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് കുട്ടികളുമായി പൊതുസ്ഥലത്ത് എത്തുന്നത് ഒഴിവാക്കണം.
വിഷുവിന് ക്ഷേമ പെൻഷൻ
മുൻകൂറായി
ഏപ്രിൽ മാസത്തെ ക്ഷേമപെൻഷൻ വിഷു പരിഗണിച്ച് മുൻകൂറായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻ 1600 രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറക്കി. അങ്കണവാടി, പ്രീ പ്രൈമറി അദ്ധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവരുടെ ആനുകൂല്യവർദ്ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടൻ ഇറക്കും.
ടെക്നോസിറ്റിയിൽ രണ്ടുലക്ഷം ച. അടി വസ്തീർണ്ണമുള്ള ഐ.ടി. സൗകര്യമൊരുക്കി. ഇതോടെ ഇൗ സർക്കാർ ഒരുക്കിയ ഐ.ടി, ബിസിനസ്,തൊഴിൽ സൗകര്യം ഒരുകോടി ച.അടിയായി. 111 സ്കൂൾ കെട്ടിടങ്ങൾ ശനിയാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റങ്ങൾ കോവിഡ് ഇടവേള കഴിഞ്ഞ് കുട്ടികൾ തിരികെ എത്തുമ്പോൾ മികച്ച പഠനത്തിനുള്ള സാഹചര്യം ഉറപ്പാക്കും.
കുറേദിവസമായി വിവിധ മേഖലയിലുള്ളവരുമായി സംവദിച്ചു വരികയാണ്.അക്കാഡമിക് പ്രമുഖർ, സാംസ്കാരിക പ്രവർത്തകർ, പ്രമുഖ വ്യവസായികൾ, വ്യാപാര സംഘടനകൾ, സ്റ്റാർട്ട്അപ്പ് സംരംഭകർ, എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച കേരള സർവകലാശാലയിലെ വിദ്യാർത്ഥികളെ കാണും. സർക്കാർ പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ കൂടുതൽ നടക്കും. ബഡ്ജറ്റിൽ പ്രഖ്യാപിച്ച അടിയന്തര പ്രാധാന്യമുള്ളവയും ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.