sabarimala

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിലെ റിവ്യൂ ഹർജിയിലെ വിധിയുടെ അടിസ്ഥാനത്തിൽ പൊതു സമൂഹത്തിന്റെ അഭിപ്രായം ആരായുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ സുപ്രീംകോടതിയിൽ നിന്നും ഒരു വിധിയുണ്ടായി. ഇപ്പോൾ കോടതി റിവ്യൂ നടത്തുകയാണ്. സുപ്രീം കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കേണ്ട ഘട്ടത്തിൽ പൊതു സമൂഹവുമായി ആലോചിച്ച് തീരുമാനിക്കും.സാധാരണ നിലയിലാണ് ശബരിമലയിൽ കാര്യങ്ങളെല്ലാം നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ശബരിമല വിഷയം എടുത്തിട്ടാൽ നാല് വോട്ടു കിട്ടുമെന്ന് ചിലർ കരുതുന്നുണ്ടാവും. സുപ്രീംകോടതി വിധി പുനപരിശോധിക്കാൻ തീരുമാനിച്ച ശേഷം അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായോ. അപ്പോഴാണ് യു.ഡി.എഫിലെ ചിലർക്ക് ശബരിമല വിഷയം എടുത്തിട്ടാൽ കുറച്ചു വോട്ടു കിട്ടുമെന്ന് തോന്നിയത്. ഉടൻ നിയമം കൊണ്ടുവരുമെന്ന് ചിലർ പറഞ്ഞിരുന്നല്ലോ. എന്നിട്ട് എവിടെ നിയമം.തദ്ദേശ തിരഞ്ഞെടുപ്പിലും ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചിട്ട് അതു വല്ലതും കേട്ടോയെന്നും പിണറായി ചോദിച്ചു.