secretariat

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ചു നൽകുന്നതോടൊപ്പം പെൻഷൻകാർ, കുടുംബ പെൻഷൻകാർ, എക്സ് ഗ്രേഷ്യ പെൻഷൻകാർ, എക്സ് ഗ്രേഷ്യഫാമിലി പെൻഷൻകാർ എന്നിവർക്കുള്ള ‌ഡിയർനെസ് റിലീഫ് നൽകാൻ സർക്കാർ ഉത്തരവിറക്കി. ഡി.ആർ 2019 ജനുവരി ഒന്നിലെ 20ശതമാനത്തിൽ നിന്നും 23ശതമാനമായി വർദ്ധിപ്പിക്കും. 2019 ജൂലായ് ഒന്ന്(28%), 2020 ജനുവരി ഒന്ന്( 32%) , 2020 ജൂലായ് ഒന്ന് (36%) എന്നിങ്ങനെയാണ് മറ്ര് ഡി.ആർ നൽകുക. 2021 ഏപ്രിൽ മുതലാണ് ഇവ നൽകുക. കുടിശിക നാല് ഗഡുക്കളായി നൽകും. 2021 ഏപ്രിൽ , ജൂൺ, സെപ്തംബർ, ഡിസംബർ എന്നീ മാസങ്ങളായാണ് നൽകുക.

ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള ഡി.എ മാർച്ചിലെ ശമ്പളം മുതൽ ലഭിക്കും. ആകെ 16 ശതമാനം ക്ഷാമബത്തയാണ് നൽകുക. ഇതിൽ 8 ശതമാനം പുതിയ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചിട്ടുണ്ട്.