issac

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ പുതുതായി ഏർപ്പെടുത്തിയ കാർ‌ഷിക സെസ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. കാർഷിക സെസ് വഴി ഡിവിസിബിൾപൂളിലെ വിഹിതം 42 ശതമാനത്തിൽ നിന്ന് 32ശതമാനമായി കുറയും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രബഡ്ജറ്രിനെക്കുറിച്ച് നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പെട്രോളിനുംഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടുന്നതിന് പകരം അഡിഷണൽ ഡ്യൂട്ടി പ്രഖ്യാപിക്കുകയാണ് കേന്ദ്രം ചെയ്തത്. ഇവ സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകുന്ന നികുതിയിൽ വരില്ല.

കേന്ദ്ര ബഡ്ജറ്ര് അംസംഘടിത മേഖലയെ പരിഗണിച്ചില്ലെന്ന് ഗിഫ്റ്ര് ഓണററി പ്രൊഫസർ എം.എ. ഉമ്മൻ പറഞ്ഞു. ഇന്നത്തെ ചുറ്രുപാടിൽ ഓഹരി വിറ്രഴിക്കൽ പ്രതീക്ഷച്ചപോലെ വിജയിക്കില്ല. കഴിഞ്ഞ വർഷം 2.1 ലക്ഷം കോടി ലക്ഷ്യം വച്ചപ്പോൾ 32,000 കോടി മാത്രമാണ് കിട്ടിയത്.