
തൃശൂർ: ഊമയായി അഭിനയിച്ച പണവും സ്വർണവും കവരുന്ന സംഘത്തലവനായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്‌നാട് വേലൂർ ശങ്കരപുരം സ്വദേശിയായ മുരുകനാണ് (49) അറസ്റ്റിലായത്. കടകളിലും, ബാങ്കുകളിലും, ഓഫീസുകളിലും ഡഫ് ആൻഡ് ഡമ്പ് അസോസിയേഷന്റെ സീലോട് കൂടിയ ലെറ്റർപാഡ് കാഷ്, ഗോൾഡ്, മൊബൈൽ ഫോൺ എന്നിവയുടെ മുകളിൽ വെച്ച് മടങ്ങുമ്പോൾ ലെറ്റർപാഡിന്റെ അടിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ എടുത്തു മുങ്ങുകയാണ് പതിവ്.
മുരുകനെ ചോദ്യം ചെയ്തതിൽ കഴിഞ്ഞവർഷം ഫെബ്രുവരി മാസത്തിൽ കേരള ഗ്രാമീൺ ബാങ്ക് ഗുരുവായൂർ ശാഖയിലെ ഓഫീസിൽ പണയം വച്ചിരുന്ന 11 പവൻ സ്വർണം അടക്കം കേരളത്തിനകത്തും പുറത്തും ഇതു പോലെ നിരവധി തട്ടിപ്പുകൾ നടത്തിയതായി മുരുകൻ സമ്മതിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിൽ ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ ലാൽ കുമാർ, എസ്.ഐ സിനോജ്, സൈബർ സെല്ലിലെ എസ്.ഐ ഫീസ്റ്റോ, മിഥുൻ, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ ഗ്ലാഡ്സ്റ്റൺ, രാജൻ, സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, എ.എസ്.ഐമാരായ രാജേഷ്, ജിനു കുമാർ, സീനിയർ സി.പി.ഒമാരായ പഴനി, ജീവൻ, ലികേഷ്, വിപിൻ എന്നിവരും ഉണ്ടായിരുന്നു.