bjp

ഇരിട്ടി: പായം പഞ്ചായത്തിലെ പതിനേഴാം കന്നോത്തുള്ള ജാനുവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ക്രഷർ മാഫിയ തകർത്ത നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭരണ സംവിധാനം തകർന്നിരിക്കുകയാണ്. കൊള്ളക്കാരും മാഫിയകളും ആണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. വീട് തകർത്തവർക്ക് എതിരെ പരാതിയുമായി നിരവധി ഓഫീസുകളിൽ കയറി ഇറങ്ങിയിട്ടും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി ഇരിക്കേണ്ടി വന്നത് ഇതിനു ഉദാഹരണമാണ്. പാവങ്ങളായ വനവാസികളെ പേടിപ്പിച്ചു കാര്യങ്ങൾ നടത്താനാണ് മാഫിയകൾ ശ്രമിക്കുന്നത്. ഇത്തരം നടപടിക്ക് എതിരെ ബി.ജെ.പി. അതി ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നും. കൂടാതെ വനവാസി സമൂഹത്തിനു ആവശ്യമായ സഹായങ്ങൾ ചെയുവാൻ തങ്ങൾ ശ്രമിക്കും എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സമിതി അംഗം വേലായുധൻ, ഉത്തര മേഖല ഉപാദ്ധ്യക്ഷൻ വി.വി. ചന്ദ്രൻ, ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ്, പേരാവൂർ മണ്ഡലം ഉപാദ്ധ്യക്ഷൻമാരായ സി. ബാബു, അജയകുമാർ, സെക്രട്ടറി പ്രിജേഷ് അളോറ, ആർ.എസ്.എസ്. ഖണ്ഡ് കാര്യവാഹക് ഹരിഹരൻ മാവില, നേതാക്കളായ മനോഹരൻ വയോറ, അജേഷ് നടുവനാട്, വിവേക് കീഴൂർ തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.