
നെയ്യാറ്റിൻകര: പെരുങ്കടവിളയിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
പെരുങ്കടവിള പാൽക്കുളങ്ങര തലമണ്ണൂർക്കോണം മോഹനവിലാസത്തിൽ മോഹനകുമാരിയെ കൊലപ്പെടുത്തിയ ശേഷം മകൻ വിപിൻ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ വിപിന്റെ ഭാര്യ മായയെയും മകളെയും ആശ്വപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപ്പെട്ടു. ചടങ്ങുകൾക്ക് പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാൽരാജ് നേതൃത്വം നൽകി.