
തിരുവനന്തപുരം: കാടിന്റെ വന്യതയും കാഴ്ചകളും കുളിരും ആസ്വദിക്കാൻ ഇനി ഭയപ്പെടേണ്ട. വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ശെന്തുരുണിയിലും ഗവിയിലും പൊന്മുടിയിലുമെല്ലാം ഇനി ധൈര്യമായി കാടും കാട്ടരുവിയും കണ്ടാസ്വദിക്കാം. ഇൻഷ്വറൻസ് പരിരക്ഷ തുണയാകും. സംസ്ഥാനത്തെ പ്രധാനപ്പെട്ട 44 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് ഇൻഷ്വറൻസ് പദ്ധതി വരുന്നത്.
ഇക്കോ ടൂറിസം കേന്ദ്രങ്ങളും
ഇൻഷ്വറൻസ് പരിരക്ഷയും
പത്തനംതിട്ട : ഗവി - അപകട മരണത്തിന് 2 ലക്ഷം വരെയും പരിക്ക് പറ്റുന്നവർക്ക് 10,000 രൂപ വരെയും നഷ്ടപരിഹാരം
തിരുവനന്തപുരം :പൊന്മുടി, മങ്കയം വെള്ളച്ചാട്ടം - അപകട മരണത്തിന് 1 ലക്ഷം
₹ നെയ്യാർ ബോട്ട് സവാരി, അഗസ്ത്യകൂടം ട്രാക്കിംഗ് -അപകട മരണത്തിന് 3 ലക്ഷം
കൊല്ലം :പാലരുവി,കുംഭാവുരുട്ടി വെള്ളച്ചാട്ടം -അപകട മരണത്തിന് 2 ലക്ഷം
ഇടുക്കി വൈൽഡ് ലൈഫ് - മരണത്തിനും പരിക്കിനും പരമാവധി 5 ലക്ഷം
: ഇരവികുളം,ചിന്നാർ- പരിക്കിന് 1 ലക്ഷം, മരണപ്പെട്ടാൽ 2 ലക്ഷം
:പെരിയാർ ടൈഗർ റിസർവ് - മണപ്പെട്ടാലും പൂർണ്ണ അംഗവൈകല്യത്തിനും 5 ലക്ഷം ,
പരിക്കിന് 50,000
എറണാകുളം : പെരിയാർ റിവർ സൈഡ് - അപകട മരണത്തിന് 1 ലക്ഷം
തൃശൂർ: അതിരപ്പിള്ളി, ചിമ്മിനി - അപകടമരണത്തിന് 1 ലക്ഷം ,5000 രൂപ ചികിത്സയ്‌ക്ക്
പാലക്കാട് : സൈലന്റ് വാലി -അപകടമരണത്തിന് 1 ലക്ഷം ,25,000 രൂപ ചികിത്സയ്‌ക്ക്
മലപ്പുറം : മിന്നാംപാറ ജീപ്പ് സഫാരി -അപകടമരണത്തിന് 1 ലക്ഷം ,10,000 രൂപ ചികിത്സയ്‌ക്ക്
കോഴിക്കോട്: തുഷാരഗിരി,കക്കയം- അപകടമരണത്തിന് 1 ലക്ഷം ,10,000 രൂപ ചികിത്സയ്‌ക്ക്
വയനാട്: തിരുനെല്ലി,മുത്തങ്ങ,തോൽപ്പെട്ടി- അപകടമരണത്തിന്1 ലക്ഷം ,25 ,000 രൂപ ചികിത്സയ്‌ക്ക്
കണ്ണൂർ :പൈതൽമല,കാഞ്ഞിരക്കൊല്ലി - അപകടമരണത്തിന് 1 ലക്ഷം ,അംഗവൈകല്യത്തിന് 50,000 , ചികിത്സയ്‌ക്ക് 20,000
കാസർകോട് : റാണിപുരം ട്രക്കിംഗ് - അപകടമരണത്തിന് 3 ലക്ഷം ,അംഗവൈകല്യത്തിന് 50,000 ,
'വനം വകുപ്പിന് കീഴിൽ ആലപ്പുഴ ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളുണ്ട്'.
-കെ.രാജു
വനം മന്ത്രി