
മുടപുരം : മംഗലപുരം ഗ്രാമപഞ്ചായത്തിൽ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുനിൽ, വനജകുമാരി, പഞ്ചായത് അംഗങ്ങളായ തോന്നയ്ക്കൽ രവി, വി. അജികുമാർ, എസ്. കവിത,എസ്.ജയ,ബിന്ദു ബാബു,മീന അനിൽ,കെ.കരുണാകരൻ,സെക്രട്ടറി ജി.എൻ. ഹരികുമാർ, അസി. സെക്രട്ടറി സുഹാസ് ലാൽ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ബിന്ദു, ആർ.പി. പ്രമോദ് കൃഷ്ണ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.