photo

പാലോട്: നന്ദിയോട്, ആനാട് പഞ്ചായത്ത് കളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് 16 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി കെ. കൃഷ്ണൻകുട്ടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജി. കോമളം, വി. അമ്പിളി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ശൈലജ, ശൈലജ രാജീവൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സോഫി തോമസ്, സുനിത.എസ്,​ ബ്ലോക്ക് പഞ്ചായത്ത് അഗം രാധാ ജയപ്രകാശ്,പഞ്ചായത്തംഗങ്ങൾ,ജലവിഭവ വകുപ്പ് അധികൃതർ തുടങ്ങിയവർ സംസാരിച്ചു.