bed

കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ വയോധികർക്ക് തലചായ്ക്കാൻ ഇനി പഞ്ചായത്തിന്റെ വക കട്ടിൽ. വയോധികർക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡി. സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്. വിജയലക്ഷ്മി, പഞ്ചായത്തംഗങ്ങളായ ശ്രീലത, ആർ.എസ്. രേവതി, അർച്ചന, നിസാമുദ്ദീൻ നാലപ്പാട്ട്, സരേഷ് കുമാർ, ഉഷ, അസിസ്റ്റന്റ് സെക്രട്ടറി എസ്.എസ്. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.