
മുടപുരം :ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ അങ്കണവാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.വെള്ളൂർക്കോണം അങ്കണവാടിയുടെ ഉദ്ഘാടന ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അംബിക മുഖ്യാതിഥിയായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കവിത സന്തോഷ്,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലഭ,വിനിത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ് ശ്രീകണ്ഠൻ,സി.ഡി.പി.ഓ.അർച്ചന,ഐ.സി.ഡി.എസ് സൂപ്പർവൈസർ ബേബി സജിനി റാവു, അങ്കണവാടി വർക്കർ രജനി തുടങ്ങിയവർ പങ്കെടുത്തു.