
നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന തീനി ട്രെയ്ലർ പുറത്തിറങ്ങി. മലയാളത്തിലെ ഇതിഹാസ സംവിധായകനായ ഐ.വി. ശശിയുടെ മകൻ അനി ഐ.വി. ശശി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിന്നിലാ നിന്നിലാ എന്ന പേരിലാണ് തെലുങ്കിൽ ചിത്രം എത്തുന്നത്. പേശികൾക്ക് രോഗാവസ്ഥയുള്ള ഷെഫിന്റെ വേഷത്തിലാണ് അശോക് സെൽവൻ എത്തുന്നത്. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ നാസറും പ്രധാന വേഷത്തിലുണ്ട്. ഒസിഡി രോഗാവസ്ഥയുള്ള കഥാപാത്രമായാണ് റിതു വർമ്മ ചിത്രത്തിൽ എത്തുന്നത്. ഒരു കുട്ടിയുടെ മനസുള്ള കഥാപാത്രമായാണ് നിത്യ മേനോൻ അഭിനയിക്കുന്നത്. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ നിർവഹിക്കുന്നു. സിനിമയുടെ തിരക്കഥയും അനി തന്നെയാണ് ഒരുക്കുന്നത്. ബി.വി.എസ്.എൻ പ്രസാദാണ് നിർമാണം. ചിത്രം സീ സിനിമാസിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ് ചിത്രമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.