
തിരുവനന്തപുരം: ഗവ. ബിഫാം കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ്അപ് അലോട്ട്മെന്റ് എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 9ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471-2525300
സ്കോൾ കേരള പ്ലസ് വൺ പ്രവേശനം
തിരുവനന്തപുരം: സ്കോൾ കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള പ്ലസ് വൺ കോഴ്സുകൾക്ക് നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജില്ലാ ഓഫീസുകൾ വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണം എട്ട് മുതൽ 15 വരെ തുടരും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട രേഖകൾ സഹിതം അതാത് ജില്ലാ ഓഫീസുകളെ സമീപിക്കണം.
ഗവേഷണത്തിന് ധനസഹായം
തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഒഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ/ മെഡിക്കൽ കോളേജ്, എൻജിനിയറിംഗ് കോളേജ്, ആർട്സ് & സയൻസ് കോളേജ്, പോളിടെക്നിക് സ്ഥാപനങ്ങളിലെ അദ്ധ്യാപകരിൽ നിന്ന് ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണ ധനസഹായത്തിന് അപേക്ഷകൾ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ബി.ടെക്/ഡിപ്ലോമ വിദ്യാർത്ഥികൾക്കും പ്രോജക്ട് ചെയ്യുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം.
മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ 27 വരെ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോമും ceds.kerala.gov.inൽ. ഫോൺ: 04712345627.
'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അച്ഛീ ഹിന്ദി' കോഴ്സുകളിൽ രജിസ്ട്രേഷൻ തുടങ്ങി
തിരുവനന്തപുരം: മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അച്ഛീ ഹിന്ദി' എന്നീ നാല് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ 28 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്.
എട്ടാംക്ലാസ് പൂർത്തിയാക്കിയ 17 വയസുള്ളവർക്ക് കോഴ്സുകളിൽ ചേരാം. എട്ട് മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ചേരാം. ഇവർക്ക് പ്രായപരിധി ബാധകമല്ല.
ഒരു സ്കൂളിലെ 20പേർ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ സ്കൂളിൽ സമ്പർക്ക പഠനകേന്ദ്രം അനുവദിക്കും. അദ്ധ്യാപകർ, രക്ഷിതാക്കൾ, അനദ്ധ്യാപകർ എന്നിവർക്കും രജിസ്റ്റർ ചെയ്യാം.
ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പകൽ 9.30 മുതൽ 3.30 വരെയാണ് ക്ലാസ്. അപേക്ഷ,രജിസ്ട്രേഷൻഫോറങ്ങൾക്ക് www.literacymissionkerala.org. ഫോൺ: 0471- 2472253, 2472254.
അസി. പ്രൊഫസർ കരാർ നിയമനം
തിരുവനന്തപുരം: പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഫോർ വുമണിൽ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസോടെ ബി.ടെക്, എം.ടെക് ബിരുദമാണ് യോഗ്യത. www.lbsitw.ac.in ൽ 12നു മുമ്പ് രജിസ്റ്റർ ചെയ്യണം. ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം 15ന് രാവിലെ ഒൻപതിന് കോളേജിൽ എഴുത്തു പരീക്ഷയ്ക്കും ഇന്റർവ്യൂവിനും ഹാജരാകണം. ഫോൺ: 0471 2343395, 2349232, 9447413195.
വിജ്ഞാപനം റദ്ദാക്കി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിട്ടിയുടെ ഒഴിവിലേക്ക് ജനുവരി ഒന്നിന് ഊർജ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദ് ചെയ്തു.
വിവർത്തന രത്ന പുരസ്കാരം9 വരെ രചനകൾ സമർപ്പിക്കാം
തിരുവനന്തപുരം: കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നും മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികൾക്കുള്ള ഭാരത് ഭവൻ വിവർത്തനരത്നം പുരസ്കാരം 2020ന് കൃതികൾ ക്ഷണിക്കുന്നു. 2019 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ നാടകം, നോവൽ, ലേഖനം, കവിത, കഥാസമാഹാരം ശാഖകളിൽ ഉൾപ്പെട്ട വിവർത്തന കൃതികളാണ് പരിഗണിക്കുന്നത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 9 നകം മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി, തൈക്കാട് പി ഒ, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ കൃതികൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് 989 534 3614, 994 776 4410.
കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്: അംഗത്വം പുതുക്കാം
തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2021 ജനുവരി ഒന്നിന് 58 വയസ് പൂർത്തിയാകാത്ത സ്വയംതൊഴിൽ (ഒറ്റത്തറി) അംഗങ്ങൾക്ക് കുടിശിക പിഴ സഹിതം അടച്ച്, അംഗത്വം പുനഃസ്ഥാപിക്കാം. കൂടുതൽ വിവരങ്ങൾക്ക് മാർച്ച് 31 നകം ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം.
കണ്ണൂർ, കാസർകോട്, വയനാട്: 04972702995, 9387743190. കോഴിക്കോട്, മലപ്പുറം, പാലക്കാട്: 0496298479, 9747567564. എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം: 04842374935, 9446451942. തിരുവനന്തപുരം, കൊല്ലം: 04972331958, 9995091541.