
വർക്കല : വർക്കല ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിൽ നിർമ്മിച്ച ഹൈടെക്ക് സ്കൂൾ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ഇതോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. ജോയി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വർക്കല മണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും മറ്റ് വികസന പദ്ധതികളുടെയും ഭാഗമായി വർക്കല മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി കഴിഞ്ഞ 5 വർഷത്തിനിടെ 70 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ചതെന്ന് അഡ്വ. വി. ജോയി എം.എൽ.എ. പറഞ്ഞു.
നഗരസഭാ വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മാരായ സി. അജയകുമാർ, നിധിൻ നായർ, ബിവി ജാൻ, ആർ.വി. വിജി, മുൻ നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വാർഡ് കൗൺസിലർ കെ.എൽ. അനു, പ്രിൻസിപ്പൽ യു. ലതാകുമാരി, വൈസ് പ്രിൻസിപ്പൽ ജെ. ശ്രീലത, എസ്.എം.സി. ചെയർമാൻ, എസ്.ജോഷി, പി.ടി.എ പ്രസിഡന്റ് എസ്. പ്രസന്നൻ, സ്റ്റാഫ് സെക്രട്ടറി എൻ.ജെ. ജോസ് തുടങ്ങിയവർ സംസാരിച്ചു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത അഡ്വ. വി. ജോയി എം.എൽ.എയെ പി.ടി.എ പ്രസിഡന്റ് എസ്. പ്രസന്നൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.