
ബാലരാമപുരം:കോവളം നിയോജക മണ്ഡലത്തിലെ ആദ്യത്തെ മാതൃക അങ്കണവാടി ബാലരാമപുരം ഇടമനക്കുഴിയിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം അഡ്വ.വിനോദ് കോട്ടുകാൽ മുഖ്യപ്രഭാഷണം നടത്തി.ഡി.പി.ഒ വി.കെ യമുന റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് മെമ്പർ വസന്തകുമാരി ആശംസാ പ്രസംഗം നടത്തി.എസ്.മഞ്ചു സ്വാഗതവും അംഗൻവാടി ടീച്ചർ ഷീല നന്ദിയും പറഞ്ഞു.