
തിരുവനന്തപുരം: എം.ബി. രാജേഷിന്റെ ഭാര്യ ആർ. നിനിതയ്‌ക്ക് കാലടി സംസ്‌കൃത സർവകലാശാലയിൽ അസി. പ്രൊഫസറായി നിയമനം ലഭിച്ചത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന് ആരോപിച്ച് ഇന്റർവ്യൂ ബോർഡിലെ വിദഗ്ദ്ധർ വൈസ്ചാൻസലർക്കെഴുതിയ കത്ത് പുറത്തായി. ഡോ. ടി. പവിത്രൻ, ഡോ. ഉമർ തറമ്മേൽ, ഡോ. കെ.എം. ഭരതൻ എന്നിവർ ജനുവരി 31നാണ് കത്ത് നൽകിയത്. നിയമം മരവിപ്പിച്ച് ഇന്റർവ്യു ബോർഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെ ഡോ. ഉമർ തറമ്മേൽ ഇതേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.