file-1

കണ്ണവം: കണ്ണവം ശിവജി നഗർ ഗുരുമന്ദിരത്തിനു സമീപത്തു നിന്നും ആയുധങ്ങളും സ്റ്റീൽ ബോംബും പിടികൂടി. ആറ് വാളുകൾ, ഒരു സ്റ്റീൽ ബോംബ് എന്നിവയാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെതുടർന്ന് കണ്ണവം സി.ഐ സുധീർ, എസ്‌.ഐ ബാബുരാജ്, ബോംബ് സ്ക്വാഡ് എസ്‌.ഐ ടി.വി.ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടികൂടിയത്.

ശിവജി ഗുരുമന്ദിരത്തിന് സമീപം ഉപേക്ഷിച്ച നിലയിലുള്ള ട്രാവലറിലാണ് വടിവാളും സ്റ്റീൽ ബോംബും കണ്ടെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലാ സിറ്റി കമ്മിഷണറുടെ നിർദ്ദേശ പ്രകാരം ജില്ലയിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണവം, പൂഴിയോട്, ആലപ്പറമ്പ് ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു.