
കേരള സാഹിത്യ അക്കാഡമിയുടെ ആത്മകഥയ്ക്കുളള പുരസ്കാരം ഗുരു മുനിനാരായണ പ്രസാദിന് അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ നൽകുന്നു. മങ്ങാട് ബാലചന്ദ്രൻ, ഡോ. ബി.സുഗീത എന്നിവർ സമീപം
വർക്കല: കേരള സാഹിത്യ അക്കാഡമിയുടെ 2018ലെ ആത്മകഥയ്ക്കുളള പുരസ്കാരം നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദിന് നൽകി. ആത്മായനം എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം. അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ വർക്കല നാരായണ ഗുരുകുലത്തിലെത്തിയാണ് പുരസ്കാരം നൽകിയത്. അക്കാഡമി അംഗം മങ്ങാട് ബാലചന്ദ്രൻ, അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ ഡോ. ബി.സുഗീത എന്നിവർ പങ്കെടുത്തു.