
ആറ്റിങ്ങൽ:ഇളമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 5 കോടി രൂപയുടെ കിഫ്ബി ഫണ്ടും 1.2 കോടി രൂപയുടെ എം.എൽ.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.സ്കൂളിൽ നടന്ന ചങ്ങിൽ ശിലാഫലക അനാച്ഛാദനവും കിച്ചൺ കം ഡൈനിംഗ് ഹാൾ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായർ,മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു,വൈസ് പ്രസിഡന്റ് ശ്രീജ,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം പി കരുണാകരൻ നായർ,മുദാക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി. സുജാത,ബിന്ദു.പി,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ എസ്.ജവാദ്,ആറ്റിങ്ങൽ ഡി.ഇ.ഒ ജെ.സിന്ധു, പി.ടി.എ പ്രസിഡന്റ് എം.മഹേഷ്,എസ്.എം.സി ചെയർമാൻ ജി.ശശിധരൻ നായർ,വികസന സമിതി കൺവീനർ ടി .ശ്രീനിവാസൻ , മുൻ പി.ടി.എ പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ,പ്രൻസിപ്പൽ ടി.അനിൽ,എച്ച്.എം ഇൻ ചാർജ് വിനോദ്.സി.എസ്,സീനിയർ അസിസ്റ്റന്റ് കുമാരി ഷിലു,സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ സംസാരിച്ചു.