
വെള്ളറട: പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് ആറാട്ടുകുഴി ശാഖയ്ക്കു വേണ്ടി നിർമ്മിച്ച മന്ദിരത്തിന്റെയും നീതി മെഡിക്കൽ സ്റ്റോറിന്റെയും ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ടി.എൽ.രാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ.ലൗലി റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ ,ബാങ്ക് വൈസ് പ്രസിഡന്റ് എം. ആർ രംഗനാഥൻ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സംസാരിച്ചു.