
മലയിൻകീഴ് :കെ.എസ്.ഇ.ബി.വാതിൽപ്പടി സേവനത്തിെ ഡിവിഷൻ തല ഉദ്ഘാടനം ഐ.ബി.സതീഷ് നിർവഹിച്ചു. മലയിൻകീഴ് ഗ്രാമപായത്ത് പ്രസിഡന്റ് എ.വൽസലകുമാരിയുടെ അദ്ധ്യക്ഷതയിൽ മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്ബാബു,സ് റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. വാസുദേവൻനായർ, എം. അനിൽകുമാർ(സി.പി.എം), മലയിൻകീഴ് ഗോപകുൻ(കോൺഗ്രസ്), അഡ്വ.എൻ.ബി.പത്മകുമാർ(എൽ.ജെ.ഡി.), ഒ.രാജശേഖരൻ(ബി.ജെ.പി.) എസ്.വി.ജയാനന്ദൻ(പി.ടി.എ.പ്രസിഡന്റ്), എക്സിക്യൂട്ടീവ് എൻജിനിയർ വി.എസ്. ഗീത, അസിന്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വില്യം വിനയൻരാജ് എന്നിവർ സംസാരിച്ചു.