rupee

തിരുവനന്തപുരം: പത്ത് സ്റ്റാർട്ടപ്പ് കമ്പനികൾക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 10.75 കോടി രൂപ വായ്പ അനുവദിച്ചു. ജെൻ റോബോട്ടിക്‌സ് ഇന്നോവേഷൻസ്, നിയോന എംബെഡഡ് ലാബ്‌സ്, നെട്രോക്‌സ് ഐ. ടി. സൊലൂഷൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിൽ സ്റ്റാർട്ടപ്പുകൾ പ്രധാനമാണെന്ന് കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.

സ്റ്റാർട്ടപ്പുകളുടെ വർക്ക് ഓർഡറിന്റെ 80% -- പരമാവധി 10 കോടി വരെ -- 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. സർക്കാരിന്റെ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി വരെ നൽകും. സ്റ്റാർട്ടപ്പ് ഗാരന്റി ഫണ്ട് രൂപീകരിച്ച് 25 കോടി സർക്കാർ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ മികച്ച സ്റ്റാർട്ടപ്പുകൾ കണ്ടെത്താനും അപേക്ഷകൾ തീർപ്പാക്കാനുമുള്ള സ്റ്റാർട്ടപ്പ് സെൽ ഫിനാൻഷ്യൽ കോർപറേഷൻ ഹെഡ് ഓഫീസിൽ തുടങ്ങിയതായി തച്ചങ്കരി അറിയിച്ചു.