
നെടുമങ്ങാട്: കരുപ്പൂര് ഗവ.ഹൈസ്കൂളിൽ നടന്ന അനുമോദന സമ്മേളനം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർ, എൽ.എസ്.എസ്/ യു.എസ്.എസ് വിജയികൾ, ഇൻസ്പെയർ അവാർഡ് ജേതാക്കൾ, വിവിധ മേഖലകളിൽ വിജയികളായവർ എന്നിവരെ അനുമോദിച്ചു.പി.ടി.എ പ്രസിഡന്റ് ആർ.ഗ്ലിസ്റ്റസിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി മുഖ്യ പ്രഭാഷണം നടത്തി.മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ പ്രതിഭകളെ അനുമോദിച്ചു.ഹെഡ്മിസ്ട്രസ് ജി.ബിന്ദു സ്വാഗതം പറഞ്ഞു.കൗൺസിലർ സംഗീതാ രാജേഷ്,പി.ടി.എ വൈസ് പ്രസിഡന്റ് ഡി .പ്രസാദ്,മാതൃസംഘം പ്രസിഡന്റ് ശ്രീലത, സീനിയർ അസിസ്റ്റന്റ് ഷീജാ ബീഗം,മുതിർന്ന അദ്ധ്യാപിക മംഗളാംബാൾ, സ്റ്റാഫ് സെക്രട്ടറി വി.എസ്.പുഷ്പരാജ് തുടങ്ങിയവർ പ്രസംഗിച്ചു.