
പാറശാല: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തി മൂന്നാം ജന്മവാർഷികത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര താലൂക്ക് കമ്മറ്റി മുതിർന്ന അംഗങ്ങളെ ആദരിച്ചു.താലൂക്ക് പ്രസിഡന്റ് കെ. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ബി.ആർ. അനിൽകുമാർ ജന്മദിന സന്ദേശം നൽകി. താലൂക്ക് സെക്രട്ടറി എം. സതീഷ് കുമാർ, സംഘടന നേതാക്കളായ സി. സൈമൺ, ആർ. സുരേഷ് ബാബു, സി. മധുകുമാർ, എസ്. ശിവകുമാർ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.