
വെഞ്ഞാറമൂട്:20 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ പുല്ലമ്പാറ പഞ്ചായത്തിലെ വേങ്കമല - കരിമ്പിൻകാട്-മുത്തിക്കാവ് റോഡ് ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് അംഗ ങ്ങളായ അസീനാബീവി,വൈ.വി.ശോഭ കുമാർ,അശ്വതി,റാണിസുനിൽ,ശ്രീകണ്ഠൻ നായർ ,ഇ എ. മജീദ്,പുല്ലമ്പാറ ദിലീപ്,വേങ്കമല ഷിബു തുടങ്ങിയവർ പങ്കെടുത്തു.