
കിളിമാനൂർ:പകൽകുറി ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിനായി നിർമ്മിച്ച ഹൈടെക് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.സ്കൂളിൽ നടന്ന ചടങ്ങിൽ വി ജോയി എം.എൽ.എ ഭദ്രദീപം തെളിയിച്ചു.തുടർന്ന് നടന്ന പ്രതിഭാസംഗമവും എം.എ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,ജില്ലാപഞ്ചായത്തംഗം ടി.ബേബി സുധ,പ്രിൻസിപ്പൽ വി.സോമശേഖരൻ നായർ,വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.നവാസ്,എം.എ.റഹീം,സജീബ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു.പ്രഥമാദ്ധ്യാപിക എൻ.എസ്.ലക്കി സ്വാഗതവും അനുഗോപാൽ നന്ദിയും പറഞ്ഞു.